Latest NewsUAENewsInternationalGulf

ജറുസലേമിലെ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: ജറുസലേമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും യുഎഇ വ്യക്തമാക്കി.

Read Also: പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും: സിയയ്ക്കും സഹദിനുമെതിരെ നാസർ ഫൈസി

ജറുസലേമിലെ ബസ് സ്റ്റേഷനിലാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിൽ ഒട്ടേറെ പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ ഗവൺമെന്റിനോടും അവിടുത്തെ ജനങ്ങളോടും ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും യുഎഇ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Read Also: ‘എനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ സൃഷ്ടിക്കുന്നു’: മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button