PathanamthittaKeralaNattuvarthaLatest NewsNews

5 ശതമാനം വെള്ളക്കരം വർധന കേന്ദ്ര നിർദേശപ്രകാരം: ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് റോഷി അഗസ്റ്റിൻ

കോഴഞ്ചേരി: ഈ സാമ്പത്തിക വർഷം കേന്ദ്ര നിർദേശപ്രകാരമുള്ള 5 ശതമാനം വെള്ളക്കരം വർധന നടപ്പാക്കില്ലെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് 5 ശതമാനം വർധന പ്രഖ്യാപനം വന്നതെന്നും നിലവിൽ വെള്ളക്കരം കൂട്ടിയതിനാൽ വീണ്ടും കൂട്ടേണ്ടെന്ന തീരുമാനമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടിപ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്രസർക്കാർ വ്യവസ്ഥപ്രകാരമാണ് പുതിയ വർധന. ലീറ്ററിന് ഒരു പൈസ വർധിപ്പിച്ച സാഹചര്യത്തിൽ 5% വർധന ഉണ്ടാകില്ലെന്നാണ് ജലഅതോറിറ്റി അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, വർഷംതോറുമുള്ള 5% ചാർജ് വർധന പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button