Latest NewsNewsInternational

വെന്റിലേറ്ററുകളും, ബ്ലാങ്കറ്റുകളും, മരുന്നുകളുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍ക്കിയിലെത്തി

വെന്റിലേറ്റര്‍ മെഷീനുകളും അനസ്‌തേഷ്യ മെഷീനുകളും മറ്റ് ഉപകരണങ്ങളും മരുന്നുകളും അടങ്ങുന്ന സഹായമാണ് ഇന്ത്യ തുര്‍ക്കിയിലെ ജനങ്ങള്‍ക്കായി ചെയ്യുന്നത്

അങ്കാറ: ഓപറേഷന്‍ ദോസ്ത് പദ്ധതിയുടെ ഭാഗമായി, ഭൂകമ്പ ബാധിതര്‍ക്ക് ഇന്ത്യയില്‍ നിന്ന് സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍ക്കിയിലെത്തി.

Read Also: ‘ഇപ്പോൾ പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്’: ഏഴാം ക്ലാസുകാരന്റെ പ്രണയാഭ്യർത്ഥനയെ കുറിച്ച് പൂനം ബജ്വ

തുര്‍ക്കിയയിലേക്ക് 13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സിറിയയിലെ ദുരിത ബാധിതര്‍ക്കുള്ള സഹായിക്കാനായി 24ടണ്‍ സാധനങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വെന്റിലേറ്റര്‍ മെഷീനുകളും അനസ്‌തേഷ്യ മെഷീനുകളും മറ്റ് ഉപകരണങ്ങളും മരുന്നുകളും അടങ്ങുന്ന സഹായമാണ് ഇന്ത്യ തുര്‍ക്കിയിലെ ജനങ്ങള്‍ക്കായി ചെയ്യുന്നത്. തുര്‍ക്കി അംബാസഡര്‍ മെഹ്മത് ഇവ ഏറ്റുവാങ്ങി. ദുരന്തഭൂമികളില്‍ സജ്ജമാക്കിയ ഇന്ത്യന്‍ ആര്‍മിയുടെ ആശുപത്രിയില്‍ ഒരു ദിവസം 400 പേരെ ചികിത്സിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തുര്‍ക്കിയയെയും സിറിയയെും തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കടന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തുര്‍ക്കിയ-സിറിയ അതിര്‍ത്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. മണിക്കൂറുകള്‍ക്കു ശേഷം റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button