Latest NewsInternational

ഐഎസ് തീവ്രവാദികളുടെ വധു ഷമീമ ബീഗത്തെ നിഷ്കളങ്കയാക്കി ബിബിസി ഡോക്യുമെന്ററി: എതിർപ്പുമായി ബ്രിട്ടീഷ് ജനത

ന്യൂഡൽഹി : ഐഎസിൽ ചേർന്ന് തീവ്രവാദികളുടെ വധുവായി മാറിയ ഷമീമ ബീഗത്തെ സെലിബ്രിറ്റിയാക്കി ചിത്രീകരിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിയ്‌ക്കെതിരെ കടുത്ത പ്രതിഷേധം . ഭീകരപ്രവർത്തനത്തിനായി സിറിയയിലേക്ക് പോയ ഐഎസ് വധു ഷമീമ ബീഗത്തെ നിഷ്കളങ്കയായി ചിത്രീകരിക്കുന്നതാണ് 90 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി. ‘ദ ഷമീമ ബീഗം സ്റ്റോറി’ എന്നാണ് ബിബിസി ഈ ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്.

ഈ ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടനിൽ കടുത്ത എതിർപ്പാണ് ഉയരുന്നത്. കൂടാതെ, ബിബിസിയുടെ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കില്ലെന്ന നിലപാടിലാണ് ബ്രിട്ടീഷ് ജനത. ഐ ആം നോട്ട് എ മോൺസ്റ്റർ എന്ന ഡോക്യുമെന്ററി പോഡ്‌കാസ്റ്റിന്റെ 10 എപ്പിസോഡുകളിൽ ഷമീമ ബീഗത്തിന്റെ ബ്രിട്ടനിൽ നിന്ന് സിറിയയിലേക്കുള്ള യാത്രയും ഉൾപ്പെടുന്നു.

ഷമീമയോട് സഹതാപം ഉണ്ടാക്കാനുള്ള ശ്രമവും നടന്നെന്നാണ് ആരോപണം. ഈ ഡോക്യുമെന്ററി ബ്രിട്ടനിൽ കടുത്ത എതിർപ്പാണ് നേരിടുന്നത്. ബിബിസി വീണ്ടും പ്രചാരണ ഡോക്യുമെന്ററികൾ നിർമ്മിക്കുന്നതിന് ഇനി പണം നൽകില്ലെന്ന് ആളുകൾ പറയുന്നു. . #DeFundTheBBC എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റും വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button