Latest NewsNewsTechnology

റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിൽ സുരക്ഷാ വീഴ്ച, ഹാക്കിംഗ് റിപ്പോർട്ട് ചെയ്തു

ഫിഷിംഗ് ആക്രമണമാണ് റെഡ്ഡിറ്റിനെതിരെ നടന്നത്

ജനപ്രിയ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ സൈറ്റായ റെഡ്ഡിറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. പ്ലാറ്റ്ഫോമിൽ സുരക്ഷ വീഴ്ച ഉണ്ടായെന്ന് കമ്പനി തന്നെയാണ് വ്യക്തമാക്കിയത്. ഫെബ്രുവരി അഞ്ചിനാണ് ഹാക്കിംഗ് നടന്നതെങ്കിലും, പിന്നീടാണ് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഫിഷിംഗ് ആക്രമണമാണ് റെഡ്ഡിറ്റിനെതിരെ നടന്നത്. കൂടാതെ, ജീവനക്കാർ മുഖാന്തരമാണ് ഹാക്കർമാർ റെഡ്ഡിറ്റ് സെർവറിലേക്ക് കടന്നതെന്നും കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ ഇൻട്രാനെറ്റ് ഗേറ്റ് വേ വ്യാജമായി ഉണ്ടാക്കിയതിന് ശേഷമാണ് ജീവനക്കാരെ കബളിപ്പിച്ച് ഹാക്കർമാർ റെഡിറ്റിന്റെ നെറ്റ്‌വർക്കിലേക്ക് പ്രവേശിച്ചത്. സുരക്ഷ വീഴ്ചയെ കുറിച്ച് തിരിച്ചറിഞ്ഞ ജീവനക്കാർ ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില ഡോക്യുമെന്റുകൾ, കോഡുകൾ, ഇന്റേണൽ ബിസിനസ് സിസ്റ്റംസ് എന്നിവയിലേക്കാണ് ഹാക്കർമാർ പ്രവേശിച്ചത്. അതേസമയം, ഉപഭോക്താക്കളുടെ പാസ്‌വേഡ്, അക്കൗണ്ട് എന്നിവ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Also Read: ‘കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട്, വർഗീയ സംഘർഷം ഇല്ല’: അമിത് ഷായ്‌ക്കെതിരെ പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button