Latest NewsNewsTechnology

ട്രാൻസ്ക്രിപ്റ്റ് ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, ഇനി ഓഡിയോ സന്ദേശങ്ങൾ എളുപ്പത്തിൽ ടെക്സ്റ്റാക്കാം

ഐഫോണിൽ വിജയകരമായാൽ ആൻഡ്രോയ്ഡ് ഉപയോക്താക്കളിലേക്കും ഈ ഫീച്ചർ ഉടൻ എത്താൻ സാധ്യതയുണ്ട്

ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങൾ ടെക്സ്റ്റാക്കി മാറ്റാൻ സാധിക്കുന്ന ട്രാൻസ്ക്രിപ്ഷൻ ഫീച്ചറിനാണ് കമ്പനി രൂപം നൽകുന്നത്. ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചർ കൂടിയാണിത്. പരീക്ഷണാടിസ്ഥാനത്തിൽ ഐഫോൺ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ആദ്യം ലഭിക്കുക.

ഐഫോണിൽ വിജയകരമായാൽ ആൻഡ്രോയ്ഡ് ഉപയോക്താക്കളിലേക്കും ഈ ഫീച്ചർ ഉടൻ എത്താൻ സാധ്യതയുണ്ട്. ഓഡിയോ സന്ദേശത്തിൽ എന്താണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞതിനുശേഷമാണ് ഇവ ടെക്സ്റ്റ് രൂപത്തിൽ മാറ്റുക. എന്നാൽ, ഈ ഫീച്ചർ അവതരിപ്പിക്കുന്നതിൽ ചില വെല്ലുവിളികൾ വാട്സ്ആപ്പ് നേരിടുന്നുണ്ട്. ഓഡിയോ മെസേജിലെ ചില വാക്കുകൾ തിരിച്ചറിയാൻ കഴിയാതെ വരികയോ, ട്രാൻസ്ക്രിപ്ഷനായി സെറ്റ് ചെയ്തിരിക്കുന്ന ഭാഷകൾക്ക് പുറമേ മറ്റേതെങ്കിലും ഭാഷയിലാണ് ഓഡിയോ സന്ദേശമെങ്കിലോ ഈ സേവനം പ്രയോജനപ്പെടണമെന്നില്ല. അതേസമയം, ട്രാൻസ്ക്രിപ്ഷനുകൾ ഡിവൈസിൽ തന്നെ നടക്കുന്നതിനാൽ പൂർണ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുന്നതാണ്.

Also Read: ഭൂചലനം: തുർക്കിയിലെ നവജാത ശിശുക്കളെ നഴ്‌സുമാർ സംരക്ഷിച്ചത് ഇങ്ങനെ, വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button