Latest NewsKeralaNews

മലപ്പുറത്ത് യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടില്‍

മലപ്പുറം: മലപ്പുറത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കരയില്‍ ആണ് സംഭവം. പാര്‍ലി സ്വദേശി വിപിന്‍ ആണ് മരിച്ചത്. നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വിപിന്റെ സഹോദരിക്ക് വേണ്ട നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിപിന് ബാധ്യതകളൊന്നും ഇല്ലായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. എടക്കര പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിപിന്‍ അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button