KeralaLatest NewsNews

സിസിഎല്‍; ഇനി ദിവസങ്ങള്‍ മാത്രം ബാക്കി, ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരും

വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും. 19ന് നടക്കുന്ന കേരളത്തിന്റെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാർയേഴ്സിനെ നേരിടും.

മോഹൻലാൽ, മുൻകാല തെന്നിന്ത്യൻ ചലച്ചിത്ര താരം രാജ്കുമാർ സേതുപതി, നടിയും സംവിധായികയുമായ ശ്രീപ്രിയ സേതുപതി, നാ​ഗാർജുൻ സേതുപതി, പി.എം ഷാജി, ജയ്സൺ എന്നിവരാണ് കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സഹ ഉടമകൾ. സീസൺ 2023, കേരള സ്‌ട്രൈക്കേഴ്‌സ് C3 കേരള സ്‌ട്രൈക്കേഴ്‌സ് എന്നാണ് അറിയപ്പെടുക.

ഫെബ്രുവരി 4നാണ് മുംബൈയില്‍ കര്‍ട്ടന്‍ റെയ്സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭിച്ചത്. ഈ സീസണിലെ ആദ്യ മത്സരം നടക്കുക ഫെബ്രുവരി 18 നാണ്.

ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരും. ടീമില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്‍റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഉള്ളത്.

ആകെ 19 മത്സരങ്ങളാണ് ഇത്തവണ CCLൽ ഉണ്ടാവുക. മാർച്ച് 19ന് ഹൈദരാബാദിലാണ് ഫൈനൽ മത്സരം. എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളിലായിരിക്കും. പാർലെ ബിസ്ക്കറ്റാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഇപ്രാവശ്യത്തെ ടൈറ്റിൽ സ്പോൺസർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button