KottayamKeralaNattuvarthaNews

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം: രോഗികളെ ഒഴിപ്പിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി. വിവിധ നിലകളിലായി 350ലേറെ തൊഴിലാളികൾ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. തീ ഉയർന്നപ്പോൾ തന്നെ ഇവർ കെട്ടിടത്തിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാർഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പൂർണമായും ഒഴിപ്പിച്ചു. ആശുപത്രിയുടെ മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിർമ്മിക്കുന്നത്. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂരിൽ നിന്നും കോട്ടയത്ത് നിന്നുമായി ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.

അപകടത്തിന്റെ കാരണങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസും ഫയർഫോഴ്സും അറിയിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button