UAELatest NewsNewsInternationalGulf

ചവറ്റുകുട്ടയിൽ നിന്ന് കിട്ടിയ ഒന്നരക്കോടിയിലധികം രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു: പ്രവാസികൾ അറസ്റ്റിൽ

ദുബായ്: ചവറ്റുകുട്ടയിൽ നിന്നു ലഭിച്ച തുക വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ. ചവറ്റുകുട്ടയിൽ നിന്നും ലഭിച്ച ഒന്നരക്കോടിയിലധികം രൂപയാണ് പ്രവാസികൾ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചത്. ദുബായിലാണ് സംഭവം. ഒരു വില്ലയിൽ അറ്റകുറ്റപ്പണികൾക്ക് എത്തിയപ്പോഴാണ് ഇവർക്ക് പണം ലഭിച്ചത്. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച പണമായിരുന്നു തൊഴിലാളികൾക്ക് ലഭിച്ചത്.

Read Also: വിവിധ മേഖലകളിൽ ചാറ്റ്ജിപിടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

ചെറിയ ചവറ്റുകുട്ടയിൽ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവർ വിദേശത്തേക്ക് പോയി. തിരികെ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്. തുടർന്ന് ഇവർ പോലീസിനെ സമീപിച്ചു. പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി കേസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി. തെളിവുകൾ ശേഖരിച്ചും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലാകുന്നത്.

വില്ല കോംപ്ലക്‌സിന്റെ മെയിന്റനൻസ് ചുമതലയുള്ള കമ്പനിയാണ് തൊഴിലാളികളെ അറ്റകുറ്റപ്പണിയ്ക്കായി നിയോഗിച്ചത്. എസിയുടെ അറ്റകുറ്റപ്പണിയ്ക്കായി എത്തിയപ്പോൾ വീട്ടിലെ ചവറ്റുകുട്ടയിൽ നിന്ന് പണം കിട്ടിയിരുന്നുവെന്നും അത് തുല്യമായി വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചുവെന്നും ഇവർ പോലീസിനോട് സമ്മതിച്ചു. കേസ് പരിഗണിച്ച ദുബായ് പ്രാഥമിക കോടതി രണ്ട് പ്രതികൾക്കും മൂന്ന് മാസം വീതം ജയിൽ ശിക്ഷയും 1,65,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു.

Read Also: കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്പ്- സി ചാർജിംഗ് പോർട്ടുകളുമായി ഐഫോൺ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button