ThiruvananthapuramLatest NewsKeralaNattuvarthaNews

യുവതിയെ കടയ്ക്കുള്ളിലാക്കി പെട്രോൾ ഒഴിച്ച് തീയിട്ടു: പ്രതി വിഷം കഴിച്ചു

തിരുവനന്തപുരം: യുവതിയെ കടയ്ക്കുള്ളിലാക്കി തീയിട്ടു. തിരുവനന്തപുരം നാവായിക്കുളത്ത് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജാസ്മിൻ(39) എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊലപാതകത്തിന് ശ്രമിച്ചത്. ജാസ്മിന്റെ മാതാവും മാതൃസഹോദരനും തമ്മിലുള്ള വഴിത്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

നേരത്തെയും ഇവര്‍ തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയാണെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയി വന്നതിന് പിന്നാലെയാണ് സംഭവമെന്ന് നാട്ടുകാര്‍ പറയുന്നു.

ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി

ഉച്ചയ്ക്ക് ശേഷം ജാസ്മിന്റെ മാതാവ് നടത്തുന്ന കടയിലേക്ക് പെട്രോളുമായി എത്തിയ ഇസ്മയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആ സമയത്ത് ജാസ്മിന്‍ കടയ്ക്ക് അകത്ത് കുടുങ്ങുകയായിരുന്നു. ഷട്ടര്‍ തുറന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കടയ്ക്ക് തീയിട്ടതിന് ശേഷം ഇസ്മയില്‍ കൈയില്‍ കരുതിയ വിഷം കഴിച്ചു. ഇയാളെയും ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button