KollamKeralaNattuvarthaLatest NewsNews

യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി : കുപ്രസിദ്ധ ഗുണ്ട ‘മംഗൾ പാണ്ഡേ’ അറസ്റ്റിൽ

മംഗൾ പാണ്ഡേ എന്ന അറിയപ്പെടുന്ന എബിൻ പെരേര ആണ് അറസ്റ്റിലായത്

കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ. മംഗൾ പാണ്ഡേ എന്ന അറിയപ്പെടുന്ന എബിൻ പെരേര ആണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് മാത്രമേ കഴിയൂ: മുഖ്യമന്ത്രി

സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോകൽ. മുണ്ടക്കൽ സ്വദേശി ജാക്‌സനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ഒരാഴ്‌ച മുമ്പ്‌ ആയുധവുമായി എത്തി ഭീഷണിപ്പെടുത്തിയാണ്‌ ജാക്‌സനെ വീട്ടിൽ നിന്ന്‌ തട്ടിക്കൊണ്ടുപോയത്‌. തുടർന്ന്, യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ പ്രതി കന്യാകുമാരിയിലുണ്ടെന്ന്‌ മനസ്സിലാവുകയായിരുന്നു.

Read Also : ബിബിസി വിശുദ്ധ പശു അല്ല,മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളില്‍ കണ്ണുകടി

എസ്‌ഐമാരായ ആർ എസ് രഞ്ജു, ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കന്യാകുമാരിയിലെ ഒളിസങ്കേതത്തില്‍നിന്ന്‌ അറസ്റ്റ്‌ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button