Latest NewsNewsBusiness

ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ 16 ഇടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്

ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ സാധിക്കുന്ന സംവിധാനത്തിന് രൂപം നൽകാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഇത്തവണ ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിനാണ് ബാങ്ക് രൂപം നൽകുന്നത്. റിസർവ് ബാങ്കിന്റെ റെഗുലർ സ്റ്റാൻഡ് ബോക്സ് പ്രോഗ്രാമിന് കീഴിലാണ് പുതിയ സംവിധാനത്തിന്റെ പ്രവർത്തനം. ക്രഞ്ച്ഫിഷിന്റെ സഹകരണത്തോടെയാണ് ഉപഭോക്താക്കൾക്കായി ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് എച്ച്ഡിഎഫ്സി ബാങ്ക് ഒരുക്കുന്നത്.

മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്ത ഗ്രാമങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനമാകുന്ന തരത്തിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഈ സേവനം ഉറപ്പുവരുത്തുന്നത്. അതിനാൽ, ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ പണം അയക്കാനും സ്വീകരിക്കാനും കഴിയുന്നതാണ്. അതേസമയം, നെറ്റ്‌വർക്കില്ലാത്ത പ്രദേശങ്ങളിൽ വ്യാപാരം നടത്തുന്നവർക്കാണ് ഇത് കൂടുതൽ പ്രയോജനമാകുക. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ 16 ഇടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പിന്നീട് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ നീക്കം.

Also Read: വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button