KeralaLatest NewsIndia

ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി ജമാഅത്തെ ഇസ്ലാമി, ‘ചർച്ച കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിൽ’

ആര്‍എസ്എസ് നേതൃത്വവുമായി ജനുവരി 14ന് ചര്‍ച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി ടി.ആരിഫ് അലി വ്യക്തമാക്കി. ഡല്‍ഹി മുന്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ.ഖുറേഷി, ഷാഹിസ് സിദ്ധിഖി, സയീദ് ഷെര്‍വാണി എന്നിവര്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി 2022 ഓഗസ്റ്റില്‍ ചര്‍ച്ച നടത്തിയിരുന്നതാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജമാഅത്തെ ഇസ്‌ലാമി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്.

ഖുറേഷിയാണ് ചര്‍ച്ചയ്ക്കായി ക്ഷണിച്ചത്. നിലവില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു പ്രധാന നേതാക്കള്‍ അടുത്ത ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്. ഇനിയും ചര്‍ച്ചകള്‍ ഉണ്ടാവും. കേന്ദ്രസര്‍ക്കാരുമായും അവരെ നിയന്ത്രിക്കുന്ന സംഘടനകളുമായും രാജ്യം താത്പര്യം മുന്‍നിര്‍ത്തി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുറേഷിയാണ് ജമാഅത്തെ ഇസ്ലാമിയെ ബന്ധപ്പെട്ടത്. മറ്റ് മുസ്‌ലിം സംഘടനകളുമായും അദ്ദേഹം ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ഇരുകൂട്ടര്‍ക്കും തുല്യ പങ്കാളിത്തവും ചര്‍ച്ചയ്ക്ക് കൃത്യമായ രൂപവും ഉണ്ടാവണമെന്ന് ഖുറേഷി പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്കിടെ ആര്‍എസ്എസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ഉന്നയിക്കപ്പെട്ടു. കാശിയിലും മഥുരയിലും ഉള്‍പ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചയില്‍ ഉന്നയിച്ചതായി ടി.ആരിഫ് അലി പറഞ്ഞു. ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതുന്നില്ല – ആരിഫ് അലി പറഞ്ഞു.

മറ്റ് മുസ്ലീം സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെയും ഹിന്ദു രാഷ്ട്ര സങ്കല്പത്തെയും അതിശക്തമായി എതിർത്തു വരുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.നിലവിൽ ചർച്ചകളിൽ പങ്കെടുത്തത് രണ്ടാം നിര നേതാക്കളാണെന്നു ഉന്നത തലനേതാക്കൾ അടുത്ത ഘട്ട ചർച്ചകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാശിയിലും മഥുരയിലും ഉൾപ്പെടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ ആർഎസ്എസ് നേതൃത്വവും ചർച്ചയിൽ ഉന്നയിച്ചു. എന്നാൽ അതിന് മറുപടി പറയേണ്ടത് തങ്ങളല്ലെന്ന് ആർഎസ്എസ് മറുപടി നൽകി.

ആർഎസ്എസുമായി ഒരു സംഘടനയും നടത്തുന്ന സംവാദം മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും വ്യതിചലിക്കരുതെന്നാണ് നിലപാട് എന്ന് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എമ്മും ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളും തമ്മിലുള്ള ചർച്ചകളെ രൂക്ഷമായി വിമർശിച്ചതിനെ പരാമർശിച്ച് ആരിഫ് അലി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button