KeralaLatest NewsNewsTechnology

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പുതിയ മൊബൈൽ ആപ്പ് പ്രവർത്തനമാരംഭിച്ചു

ആയുർവേദ ചികിത്സയുടെ സാധ്യതകൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഏറ്റവും പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. വിവിധ സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൊബൈൽ ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ക്ലിനിക്കുകൾ, ആശുപത്രികൾ, ഔഷധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അംഗീകൃത വിതരണക്കാർ, പ്രസിദ്ധീകരണങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് അപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, പ്രിസ്ക്രിപ്ഷൻ അനുസരിച്ച് ആര്യവൈദ്യശാലയുടെ ഔഷധങ്ങൾ ഓൺലൈനായി വാങ്ങാനും സാധിക്കുന്നതാണ്.

ആയുർവേദ ചികിത്സയുടെ സാധ്യതകൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ‘കോട്ടയ്ക്കൽ ആയുർവേദ’ എന്ന പേരിലുള്ള ആപ്പ് ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആയുർവേദ ഡോക്ടർമാർക്ക് ഉപകാരപ്രദമായ ഫീച്ചറുകളും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ‘തെറാപ്യൂട്ടിക് ഇൻഡക്സ്’ ഉൾക്കൊള്ളിച്ചത് ആയുർവേദ ഡോക്ടർമാർക്ക് ഏറെ പ്രയോജനമാകും. ആര്യവൈദ്യശാലയുടെ എല്ലാ സേവനങ്ങളും ഒറ്റക്കുടക്കീഴിൽ ലഭ്യമാകുന്ന തരത്തിലാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Also Read: നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീണ് പ​ത്ര ഏ​ജ​ന്‍റ് മ​രി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button