KeralaLatest NewsNews

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി: വീണാ ജോർജ്

തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.

ടൈ​ഫോ​യ്​​​ഡി​നു​ള്ള വാ​ക്സി​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന മ​രു​ന്നാ​ണ്​ കു​ത്തി​വെ​ക്കു​ന്ന​ത്. ​മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളി​ൽ 220 രൂ​പ​യാ​ണ്​ വി​ല. ഇ​ത്​ ജീ​വ​ന​ക്കാ​ർ​ക്ക്​ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു.

അതേസമയം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ഹെ​ൽ​ത്ത് കാ​ർ​ഡ് എടുക്കാനുള്ള സമയം ഈ മാസം 16 വ​​രെ നീ​ട്ടി​.

ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​വ​രും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ​ജീ​വ​ന​ക്കാ​രും ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ എ​ടു​ക്ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button