Latest NewsUAENewsInternationalGulf

ലോക ഗവൺമെന്റ് ഉച്ചകോടി: ഡബ്ല്യുടിഒ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രധാനമന്ത്രി

ദുബായ്: വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാലയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2023-ലെ ലോക ഗവൺമെന്റ് ഉച്ചകോടിയോടനുബന്ധിച്ചാണ് കൂടിക്കാഴ്ച്ച. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

Read Also: ബിബിസി ഓഫീസ് റെയ്ഡ്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ്

ലോകവ്യാപാര സംഘടനയുമായുള്ള യുഎഇയുടെ ശക്തമായ ബന്ധത്തെ യോഗത്തിൽ ശൈഖ് മുഹമ്മദ് ഉയർത്തിക്കാട്ടി. ഇത് ആഗോള ബഹുമുഖ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ചേർന്ന് പ്രവർത്തിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ, നൂതന സാങ്കേതികവിദ്യകളും ഡിജിറ്റൽ പരിഹാരങ്ങളും സ്വീകരിച്ചുകൊണ്ട് ആഗോള വിതരണ ശൃംഖലകളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താനും സുസ്ഥിര വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ആഗോള സമൂഹത്തെ പിന്തുണയ്ക്കുന്നതിനുമായി രാജ്യത്തും ലോകമെമ്പാടുമുള്ള തന്ത്രപ്രധാന പദ്ധതികളിൽ യുഎഇ നിക്ഷേപം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 2023-ലെ ലോക ഗവൺമെന്റ് ഉച്ചകോടിയ്ക്ക് വേദിയൊരുക്കിയതിന് ഡബ്ല്യുടിഒ ജനറൽ യുഎഇക്ക് നന്ദി പറഞ്ഞു. വ്യാപാരത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുഎഇയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഡബ്ല്യുടിഒയുടെ പ്രതിബദ്ധത അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.

Read Also: മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button