Latest NewsNewsInternational

ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് അല്ല ബിബിസി ഡോക്യുമെന്ററി പ്രതിനിധീകരിക്കുന്നത് : ബ്രിട്ടീഷ് എംപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്‍. ഇവരുടേത് മോശം പത്രപ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് അല്ല ബിബിസി ഡോക്യുമെന്ററി പ്രതിനിധീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത ബിബിസി ഡോക്യുമെന്ററിയെ അദ്ദേഹം തള്ളിപ്പറഞ്ഞത്. മോശമായി ഗവേഷണം നടത്തുകയും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് തികച്ചും ന്യായീകരിക്കപ്പെടാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

‘ബിബിസി ബ്രിട്ടീഷ് സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നിര്‍മ്മിച്ച ബിബിസി ഡോക്യുമെന്ററിയില്‍ വസ്തുതകള്‍ പൂര്‍ണ്ണമായും അതിശയോക്തി കലര്‍ന്നതാണ്. നമുക്കറിയാവുന്നതുപോലെ, ഇന്ത്യ എല്ലാ മതങ്ങളെയും എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളെ ഉള്‍ക്കൊള്ളുന്നു. അതിനാല്‍, ഡോക്യുമെന്ററി ഇന്ത്യയുടെ വളരെ മോശം ചിത്രമാണ് നല്‍കിയത്, അത് തികച്ചും ന്യായീകരിക്കപ്പെടാത്തതാണ്,- അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button