MalappuramLatest NewsKeralaNattuvarthaNews

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ​ഗർഭിണിയാക്കിയ ശേഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി : പ്ര​തി പി​ടി​യി​ൽ

പ​റ​ങ്കി​മൂ​ച്ചി​ക്ക​ൽ കൊ​ള​ക്കാ​ട​ൻ ഷ​മീ​മി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ​ഗർഭിണിയാക്കിയ ശേഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി കോ​ട​തി പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി പി​ടി​യി​ൽ. പ​റ​ങ്കി​മൂ​ച്ചി​ക്ക​ൽ കൊ​ള​ക്കാ​ട​ൻ ഷ​മീ​മി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ യാ​സ​റും സം​ഘ​വും ചേർന്നാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘മലയാളി യുവാക്കൾ വിദേശത്തേക്ക് പോകുന്നത് തടയും’: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതെന്ത്?

2020-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തു​ട​ർ​ന്ന്, പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങിയ പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു.

തുടർന്ന്, പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ കോ​ട​തിയാണ് പ്ര​തി​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചത്. ഇ​തി​നി​ടെ​ പെ​രി​ന്ത​ൽ​മ​ണ്ണ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​വുകയായിരുന്നു. എ​സ്‌​സി​പി​ഒ​മാ​രാ​യ സ​ക്കീ​ർ ഹു​സൈ​ൻ, മി​ഥു​ൻ, സ​ന്ദീ​പ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button