Latest NewsNewsBusiness

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം വീണ്ടും ചൂടാൻ ഇലോൺ മസ്ക്, ആസ്തികൾ ഉയരുന്നു

2021- ന്റെ അവസാനത്തിൽ ഏകദേശം 300 ബില്യൺ ഡോളർ വരെയായിരുന്നു മസ്കിന്റെ ആസ്തി ഉയർന്നത്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം തിരിച്ചുപിടിക്കാൻ ഒരുങ്ങി ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്ക്. ഇത്തവണ ടെസ്‌ലയുടെ ഇലക്ട്രിക് വാഹന വിൽപ്പന വീണ്ടും ഉയർന്നതോടെയാണ് ലോക സമ്പന്നൻ എന്ന പദവി തിരിച്ചുപിടിക്കുന്നത്. 2022 ഡിസംബറിലാണ് ലൂയി വിറ്റൺ മേധാവി ബർണാഡ് അർനോൾട്ട് ലോക സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്. മസ്കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്‌ലയുടെ ഓഹരികളിൽ നിന്നാണ്.

2021- ന്റെ അവസാനത്തിൽ ഏകദേശം 300 ബില്യൺ ഡോളർ വരെയായിരുന്നു മസ്കിന്റെ ആസ്തി ഉയർന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതും, ട്വിറ്ററിലെ പ്രതിസന്ധിയുമാണ് ഇലോൺ മസ്കിന്റെ ആസ്തികൾ ഇടിയാൻ കാരണമായത്. ടെസ്‌ലയ്ക്ക് പുറമേ, സമീപ കാലയളവിൽ സ്പേസ് എക്സിൽ നിന്നുള്ള വരുമാനവും മസ്കിന്റെ ആസ്തി ഉയരാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2022 ഒക്ടോബറിലാണ് ട്വിറ്ററിനെ ഏറ്റെടുത്തത്. ട്വിറ്റർ സ്വന്തമാക്കാൻ ഉയർന്ന അളവിൽ ആസ്തികൾ ഇലോൺ മസ്ക് വിറ്റഴിച്ചിരുന്നു.

Also Read: സ്ത്രീ പുരുഷനെ വെല്ലുവിളിക്കുന്നതല്ല സമത്വം: ചർച്ചയായി യാമി ഗൗതമിന്റെ വാക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button