Latest NewsKeralaNews

സ്വർണം കടത്താൻ പറ്റിയ സ്ഥലം കേരളം, സ്വകാര്യ ഭാഗങ്ങൾ സുരക്ഷിത സ്ഥാനം – സംസ്ഥാനത്ത് പിടികൂടിയത് ഒ​രു ട​ണ്‍ സ്വ​ര്‍​ണം!

കൊ​ച്ചി: സം​സ്ഥാ​ന​ത്തു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ക​സ്റ്റം​സ് തീ​രു​വ ഇ​ല്ലാ​തെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കൂ​ടു​ന്നു. ക​ഴി​ഞ്ഞ 20 മാ​സ​ങ്ങ​ളി​ല്‍ ഒ​രു ട​ണി​ല​ധി​കം സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. 2021 മാ​ര്‍​ച്ച് മു​ത​ല്‍ 2022 ഡി​സം​ബ​ര്‍ 31 വ​രെ 1003 കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി​യെ​ന്നു കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വി​ല്‍ വ​ര്‍​ധ​ന​വു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

സ്വർണം കടത്താൻ പറ്റിയ സ്ഥലമാണ് കേരളമെന്നാണ് വെപ്പ്. കടത്തിക്കൊണ്ടു വരുന്ന സ്വർണത്തിൽ 40 ശതമാനം മാത്രമാണ് പിടികൂടുന്നതെന്നും റിപ്പോർട്ടുണ്ട്. ബാക്കി പകുതിയിലധികവും കസ്റ്റംസിന്റെയും പോലീസിന്റെയും കൺവെട്ടിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തുന്നുണ്ടത്രേ. അ​ന​ധി​കൃ​ത സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 1197 കേ​സു​ക​ളി​ലാ​യി 641 പേ​രെ ക​സ്റ്റം​സ് അ​റ​സ്റ്റു ചെ​യ്തു. ക​സ്റ്റം​സ് തീ​രു​വ അ​ട​യ്ക്കാ​തെ ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ന് 1.36 കോ​ടി രൂ​പ ഇ​ക്കാ​ല​യ​ള​വി​ല്‍ പി​ഴ​യാ​യി ഈടാക്കിയിട്ടുണ്ട്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ക​സ്റ്റം​സി​നെ വെ​ട്ടി​ക്കാ​ന്‍ പുത്തൻ രീതികൾ ആണ് പലരും പരീക്ഷിച്ച് കൊണ്ടിരിക്കുന്നത്. ഇതിൽ ചിലത് വിജയിക്കുന്നു, മറ്റ് ചിലത് പരാജയപ്പെടുന്നു. പു​തു​രീ​തി​ക​ളി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആണ് കേരളത്തിൽ വ്യാ​പ​കമാ​യിരിക്കുന്നത്. കു​ഴ​മ്പു​രൂ​പ​ത്തി​ലാ​ക്കി​യും മ​ല​ദ്വാ​ര​ത്തി​ല്‍ വ​രെ ഒ​ളി​പ്പി​ച്ചും പലരും സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായിട്ടുണ്ട്. അടിവസ്ത്രത്തിനകത്തും, സാനിറ്ററി പാടിനകത്തും വരെ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ സ്ത്രീകളുടെ എണ്ണവും കുറവല്ല.

ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​യി​ലാ​ക്കി 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​യും കൊ​ച്ചി​യി​ല്‍ പി​ടി​യി​ലാ​യി. ഒ​രു കി​ലോ സ്വ​ര്‍​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​മ്പോ​ള്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് കാ​രി​യ​ര്‍​മാ​ര്‍​ക്കു ല​ഭി​ക്കു​ന്ന​തെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കോഴിക്കോട് അറസ്റ്റിലായ ഒരു യുവതിയിൽ നിന്നാണ് ഇക്കാര്യം കസ്റ്റംസിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button