Latest NewsNewsBusiness

രാജ്യവ്യാപകമായി 400- ലധികം ട്രെയിനുകൾ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ, കാരണം ഇതാണ്

ഇന്ന് പുറപ്പെടാനിരുന്ന 97 ട്രെയിനുകൾ റദ്ദാക്കുകയും, 12 ട്രെയിനുകൾ റീ ഷെഡ്യൂൾ ചെയ്യുകയും, 19 ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്

രാജ്യവ്യാപകമായി ട്രെയിനുകൾ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യവ്യാപകമായി 448 ട്രെയിനുകളാണ് റദ്ദാക്കിയത്. വിവിധ സ്ഥലങ്ങളിലെ റെയിൽവേ ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടന്നതിനെ തുടർന്നാണ് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദ് ചെയ്തത്. ഇന്ന് പുറപ്പെടാനിരുന്ന 97 ട്രെയിനുകൾ റദ്ദാക്കുകയും, 12 ട്രെയിനുകൾ റീ ഷെഡ്യൂൾ ചെയ്യുകയും, 19 ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

12,034 കാൺപൂർ- ജനശതാബ്ദി എക്സ്പ്രസ്, നിസാമുദ്ദീൻ- എറണാകുളം തരുന്തോ എക്സ്പ്രസ്, കാരക്കുടി- ചെന്നൈ എഗ്മോർ എക്സ്പ്രസ്, രാമേശ്വരം- കന്യാകുമാരി കേപ്പ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, മധുര ജംഗ്ഷൻ- ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ അടക്കമുള്ള 19 സർവീസുകളാണ് ഇന്ന് റദ്ദ് ചെയ്തിരിക്കുന്നത്.

Also Read: ‘ടിവി ഓണാക്കാനും വണ്ടിയുടെ ഡോർ തുറക്കാനും അച്ഛന്റെ പ്രായമുള്ള പോലീസുകാർ’: വനിതാ ഐപിഎസുകാർക്കെതിരെ കെ ബി ഗണേഷ് കുമാർ

12416 ഇൻഡോർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, 12963 മേവാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, 13430 മാൻഡ ടൗൺ വീക്കിലി എക്സ്പ്രസ്, 20806 ആന്ധ്രപ്രദേശ് എക്സ്പ്രസ് തുടങ്ങിയ സർവീസുകൾ പുനക്രമീകരിച്ചിട്ടുണ്ട്. കൊച്ചുവേളി ഇൻഡോർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഉജ്ജയിൻ വഴിയും, കന്യാകുമാരി- ഹൗറ ജംഗ്ഷൻ കേപ്പ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വിരുത് നഗർ ജംഗ്ഷൻ വഴിയും തിരിച്ചുവിടുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button