Latest NewsKeralaNews

പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിച്ചത് ഇന്‍സ്റ്റാഗ്രം അക്കൗണ്ട് തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം

കാമുകന്‍ അറസ്റ്റില്‍

 

മലപ്പുറം: വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. പതിനേഴുകാരിയായ സനുഷയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. അരിയല്ലൂര്‍ വളയനാട്ട് തറയില്‍ സുരേഷിന്റെ മകള്‍ സനുഷയാണ് കഴിഞ്ഞ ദിവസം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് .

Read Also: പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷം: കെ സുരേന്ദ്രൻ

സംഭവത്തില്‍ ചേളാരി സ്വദേശിയായ എം ഷിബിനെ അറസ്റ്റ് ചെയ്തു. കുട്ടിയുമായി ഇഷ്ടത്തിലായിരുന്ന ഷിബിന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു എന്ന കാരണത്താല്‍ പെണ്‍കുട്ടിയുമായി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇരുവരും പിണക്കത്തില്‍ ആയിരുന്നു.

തുടര്‍ന്ന് വാലന്റ്റൈന്‍സ് ഡേയ്ക്ക് പിണങ്ങിയ ഷിബിനോട് കുട്ടി പിണക്കം മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടിയുടെ ആവശ്യം അംഗീകരിക്കാന്‍ ഷിബിന്‍ തയ്യാറായില്ല .പിണക്കം തുടര്‍ന്നു. ഇതാണ് കുട്ടി ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണയായത് എന്ന് പോലീസിനോട് പറഞ്ഞു. പ്രേരണ കുറ്റം ചുമത്തിയാണ് ഷിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ദിവസം പുലര്‍ച്ചെ നാലുമണിക്ക് ആണ് സംഭവം. കോട്ടകടവ് ഹോളിഫാമിലി കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച സനുഷ.

സനുഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് സന്ദേശങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചു. തുടര്‍ന്ന് ഷിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button