Latest NewsKeralaNews

അഭിമാന നേട്ടം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം നേടി ഷോളയൂർ പോലീസ് സ്‌റ്റേഷൻ

തിരുവനന്തപുരം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം നേടി ഷോളയൂർ പോലീസ് സ്റ്റേഷൻ. 2022 -ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കേരളാ പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആനകളുടെ പ്രശ്‌നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം: പരിഹാസവുമായി കെ ടി ജലീൽ

മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകൾ തീർപ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമ പ്രവർത്തനങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കൽ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഷോളയൂർ പോലീസ് സ്റ്റേഷന് ലഭിച്ചു. 2022 -ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകൾ തീർപ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവർത്തനങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കൽ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

Read Also: നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നു: എം എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button