Latest NewsNewsInternational

പാകിസ്ഥാന്‍ പാപ്പരായെന്ന് സമ്മതിച്ച് ഭരണകൂടം, ജനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് നിര്‍ദ്ദേശം

പാക് കൂറുകാരെ തകര്‍ത്ത് പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ തുറന്നു പറച്ചില്‍, ഒരു ലിറ്റര്‍ പാലിന് 250 രൂപയും ഒരു കിലോ ചിക്കന് 750 രൂപയും: പെട്രോള്‍-ഡീസല്‍ വില കേട്ടാല്‍ ഞെട്ടും

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയാണ് പാകിസ്ഥാന്‍. അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ഏറെ ദുസ്സഹമായി.

Read Also: ‘ഇത് മുരളിയല്ല’ അനശ്വര നടനെ അവഹേളിച്ച്‌ സര്‍ക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നല്‍കിയത് 5.70 ലക്ഷം

കടുത്ത പ്രതിസന്ധിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പാകിസ്താന്‍ പാപ്പരായി കഴിഞ്ഞുവെന്നും രാജ്യത്തെ പ്രതിരോധമന്ത്രിയും പിഎംഎല്‍-എന്‍ നേതാവുമായ ഖ്വാജ ആസിഫ് പ്രതികരിച്ചു. സിയാല്‍കോട്ടിലെ സ്വകാര്യ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഭിസംബോധന ചെയ്യവെയാണ് മന്ത്രിയുടെ പരാമര്‍ശം.

‘പാകിസ്ഥാന് സാമ്പത്തിക തകര്‍ച്ച സംഭവിച്ചുവെന്ന് നിങ്ങള്‍ കേട്ടുകാണും. അത് ശരിയാണ്. നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കണം’, ഖ്വാജ ആസിഫ് പറഞ്ഞു. നാണയപ്പെരുപ്പം അതിന്റെ ഉന്നതിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ സുപ്രധാന പ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായത്.

രാജ്യത്ത് വെള്ളത്തിനും ബ്രഡിനും പോലും റെക്കോര്‍ഡ് വില രേഖപ്പെടുത്തി കഴിഞ്ഞുവെന്നതാണ് നിലവിലെ സാഹചര്യം. ഒരു ലിറ്റര്‍ പാലിന് 250 രൂപയാണ് പാക് ജനത കൊടുക്കേണ്ടി വരുന്നത്. ഇസ്ലാമാബാദിലെ ജനങ്ങളുടെ ദൈനംദിന ആഹാരമായ ചിക്കനും റെക്കോര്‍ഡ് വിലയാണ്. ഒരു കിലോ ചിക്കന്‍ കിട്ടണമെങ്കില്‍ 780 രൂപയാണ് ജനങ്ങള്‍ മുടക്കേണ്ടത്. ഇതിനിടെ സ്വയം പാപ്പരത്വം പ്രഖ്യാപിച്ച പ്രതിരോധമന്ത്രി, രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഇമ്രാന്‍ ഖാന്‍ നയിച്ചിരുന്ന മുന്‍ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തി.

രാജ്യത്ത് ഭീകരവാദം തഴച്ചുവളരാന്‍ അനുവദിച്ചത് പിടിഐ നേതൃത്വം നല്‍കിയ ഇമ്രാന്‍ സര്‍ക്കാരാണ്. ഭരണം കയ്യാളിയിരുന്നപ്പോള്‍ ഇമ്രാന്‍ ഖാന്‍ നടത്തിയിരുന്ന കളികളുടെ ഫലമാണ് പാകിസ്താന്റെ ഇന്നത്തെ വിധി. രാജ്യം ഇന്നനുഭവിക്കുന്ന ഭീകരതയാണ് ആ വിധിയെന്ന് ഖ്വാജ ആസിഫ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button