KeralaLatest NewsNews

കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച മലയാളി കർഷകനെ കാണാനില്ല: വ്യാപക തിരച്ചിൽ

ന്യൂഡൽഹി: നൂതന കൃഷി രീതി പഠിക്കുന്നതിനായി കേരളത്തില്‍ നിന്നും ഇസ്രയേലില്‍ എത്തിയ കർഷകരിൽ ഒരാളെ കാണാനില്ല. കണ്ണൂര്‍ ഇരിട്ടിയിലെ ബൈജു കുര്യനെയാണ് ഇന്നലെ കാലത്ത് മുതല്‍ കാണാതായത്. സംഭവം സംബന്ധിച്ച് പോലീസിലും ഇസ്രയേല്‍ എംബസിയിലും സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാര്‍ പരാതി നല്‍കി.

നാട്ടില്‍ ഭാര്യയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഫോണില്‍ ബന്ധപെടാനും സാധിക്കുന്നില്ലെന്ന് സഹയാത്രികര്‍ അറിയിച്ചു. കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. 27 പേരടങ്ങുന്ന ഒരു സംഘത്തെയാണ് കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ചത്. ഇവരിൽ ഒരാളാണ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button