KeralaLatest NewsNews

നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്: കർഷകനെ കാണാതായതിൽ പ്രതികരണവുമായി കൃഷിമന്ത്രി

ആലപ്പുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സന്ദർശനത്തിന് പോയ കർഷകരുടെ സംഘത്തിൽപ്പെട്ടയാൾ മുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത് നല്ല ഉദ്ദേശത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തത് വിശദമായ പരിശോധനക്ക് ശേഷമാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: ‘ഇത് മുരളിയല്ല’ അനശ്വര നടനെ അവഹേളിച്ച്‌ സര്‍ക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നല്‍കിയത് 5.70 ലക്ഷം

ഇയാൾ മുങ്ങിയത് വളരെ ആസൂത്രിതമായാണെന്നാണ് മനസ്സിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടമുണ്ടായതായി അറിവില്ല. ഇസ്രായേലിലുള്ള ബി അശോക് കുമാർ ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘം പരാതി നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രായേലിലെ ഇന്ത്യൻ എംബസ്സിയിലും വിവരം നൽകിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിൽ തിരിച്ചെത്തിയ ശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ആലോചിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

നൂതന കൃഷി രീതി പഠിക്കുന്നതിനായി കേരളത്തിൽ നിന്നും ഇസ്രയേലിൽ എത്തിയ കർഷകരിൽ ഒരാളായിരുന്ന ബിജു കുര്യനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കണ്ണൂർ ഇരിട്ടി സ്വദേശിയാണിയാൾ. ഇന്ന് ഇയാൾ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ഇയാൾ ഭാര്യയോട് പറഞ്ഞു. പിന്നീട് ബിജുവിനെ ഫോണിൽ കിട്ടുന്നില്ലെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.

Read Also: കെഎസ്ആ‍ർടിസി ബസ് സ്റ്റാൻ‍ഡിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം: തൃശൂ‍ർ സ്വദേശി കർണാടകയിൽ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button