CinemaMollywoodLatest NewsKeralaNewsEntertainment

‘താങ്കളെ വളർത്തിയത് ഞങ്ങൾ ആരാധകരായിരുന്നുവെന്ന് വല്ലപ്പോഴെങ്കിലും ഓർക്കുക’: സുരേഷ് ഗോപിക്ക് നേരെ വിമർശനം

കൊച്ചി: അവിശ്വാസികളോട് തനിക്ക് ഒരിക്കലും പൊറുക്കാനാകില്ലെന്നും, അവരോട് യാതൊരു സ്നേഹവുമില്ലെന്നും വ്യക്തമാക്കിയ നടൻ സുരേഷ് ഗോപിക്ക് നേരെ സൈബർ ആക്രമണം. വിശ്വാസികൾ അല്ലാത്തവരോട് തനിക്ക് വെറുപ്പാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് ഒരു തരത്തിലും പൊറുക്കാനാകില്ലെന്നാണ് വിമർശകർ പറയുന്നത്. താങ്കളുടെ ജാതി മത ദൈവഭക്തിക്ക് അപ്പുറം, താങ്കൾ മലയാളികളുടെ ഹൃദയത്തിൽ കയറിയ ഒരു നായക നടൻ ആയിരുന്നുവെന്നും, താങ്കളെ വളർത്തിയത് മലയാള സിനിമയും ഞങ്ങൾ ആരാധകരുമായിരുന്നുവെന്നും വല്ലപ്പോഴെങ്കിലും ഓർക്കണമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

അതേസമയം, സ്വന്തം മതത്തെ സ്നേഹിക്കുന്നവർ അതുപോലെ തന്നെ മറ്റ് മതത്തെയും കാണണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സ്വന്തം മതത്തിന്റെ തത്വങ്ങൾ സ്ഫുരിക്കുന്ന എഴുത്ത് കുത്തുകൾ മാനിക്കുന്നർ ഖുറാനേയും ബൈബിളിനേയും മാനിക്കണമെന്നും വ്യക്തമാക്കി. ശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:

‘അടിസ്ഥാനപരമായി വേണ്ടത് സ്നേഹം കുട്ടികളിൽ വളർത്തിയെടുക്കണം. അവർ ജീവിതത്തിലെ അച്ചടക്കത്തിലേക്ക് വരണം, അതും സ്നേഹ പൂർണമായിട്ടായിരിക്കണം. വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങൾ ലോകത്തിന്റെ നൻമയ്ക്ക് വേണ്ടിയുളള പ്രാർത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികൾക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്റെ ഈശ്വരൻമാരെ ഞാൻ സ്നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button