KeralaLatest NewsNews

‘എന്താണ് സംസ്കാരം?, അത് കുസൃതി ചോദ്യങ്ങൾ’: ഓട്ടോ തൊഴിലാളികൾക്ക് മറുപടിയുമായി യൂട്യൂബ് ചാനൽ മുതലാളിയും അവതാരകയും

ആലുവ: പൊതുഇടത്തിൽ വെച്ച് ജോലി ചെയ്യുന്നതിനിടെ തന്നെ ഓട്ടോ തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് പരാതി നൽകിയ യൂട്യൂബ് അവതാരക വീണ്ടും രംഗത്ത്. പരാതി വ്യാജമാണെന്ന് പറഞ്ഞ ഓട്ടോ തൊഴിലാളികൾക്ക് മറുപടിയുമായിട്ടാണ് അവതാരകയും, യൂട്യൂബ് ചാനൽ മുതലാളിയും രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടികളോട് അപമര്യാദമായ, സംസ്കാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് പറഞ്ഞാണ് ഓട്ടോക്കാർ തങ്ങളെ പബ്ലിക് റിവ്യൂ എടുക്കുന്നത് തടഞ്ഞതെന്ന് അവതാരക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവതാരക സംഭവിച്ചതെന്തെന്ന് പറയുന്നത്.

സംഭവത്തെ കുറിച്ച് അവതാരകയും ചാനൽ മുതലാളിയും പറയുന്നത് ഇങ്ങനെ:

‘എന്താണ് അനാവശ്യ ചോദ്യങ്ങൾ എന്ന് ചോദിച്ചപ്പോൾ ശബരിമല സ്ത്രീ പ്രവേശനം, ആർത്തവം, സുന്നത്ത് ഇതൊക്കെയാണ് എന്നാണ് അവർ പറയുന്നത്. ചോദ്യത്തിനെന്താണ് പ്രശ്നമെന്ന് ചോദിക്കുമ്പോൾ മതസ്പർദ്ധ എന്നാണ് അവർ പറയുന്നത്. വ്യക്തമായ കാരണം അവർ പറയുന്നുണ്ടായിരുന്നില്ല. കൂട്ടത്തിൽ ഒരാൾ തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. സ്ഫടികം എന്ന സിനിമ റീ റിലീസ് ചെയ്ത സാഹചര്യത്തിൽ ഏതൊക്കെ സിനിമയാണ് റീ റിലീസ് ചെയ്ത് കാണാൻ പ്രേക്ഷകർക്ക് താൽപ്പര്യം എന്നതായിരുന്നു അന്നേ ദിവസം ഞങ്ങളുടെ വിഷയം.

അവർ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും അന്ന് ഞങ്ങൾ ചോദിച്ചിട്ടില്ല. നിങ്ങൾ പറയുന്ന ദ്വയാർത്ഥം ഞങ്ങൾക്ക് കുസൃതി ചോദ്യങ്ങളാണ്. ഇവിടെയുള്ള കുസൃതി ചോദ്യങ്ങളെല്ലാം അഡൾട്ട് കോമഡിയാണ്. ഫൺ ആണ്. അതിനെ അങ്ങനെ കാണാൻ കഴിയാത്ത ആളുകൾ നാട്ടിൽ ഉണ്ടെന്നത് ഞങ്ങളുടെ പ്രശ്നമല്ല. ഇവരീ പറയുന്ന സംസ്കാരം എന്താണ്?. ഇത്രയും സംസ്കാരമുള്ള ആ ഓട്ടോക്കാരുടെ വായിൽ നിന്ന് വീഴുന്നത് അസഭ്യങ്ങളാണ്. ആവിഷ്കാര സ്വാതന്ത്ര്യം തന്നെയാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാത്തിടത്തോളം കാലം ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്? സദാചാരം പറയുന്ന ഓട്ടോചേട്ടന്മാരെ അഭിനന്ദിക്കുന്നത് കാണുമ്പോൾ ഇത് ഇന്ത്യ തന്നെയാണോ എന്ന് സംശയമുണ്ട്.

പച്ചയ്ക്ക് അവർ സദാചാരം വിളമ്പിക്കൊണ്ടിരിക്കുകയാണ്. ആ ഓട്ടോക്കാരുടെ മുന്നിലൂടെ ഒരു പെൺകുട്ടിക്ക് ഷോർട്ട്സ് ഇട്ട് നടക്കാൻ പറ്റില്ല. ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരുമിച്ച് നടക്കാൻ പറ്റില്ല. എന്നെ ഒരാൾ വെടിയെന്ന് വിളിച്ചാൽ അപ്പോൾ ഉണ്ടാകുന്ന റിയാക്ഷൻ ആണ് അവിടെ സംഭവിച്ചത്. ലെസ്ബിയൻ സംസ്കാരം ഇവിടെ ഞങ്ങൾ വളർത്താൻ ശ്രമിക്കുന്നു എന്നാണ് അവർ പറയുന്നത്. അതെന്ത് സംസ്കാരമാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button