KollamKeralaNattuvarthaLatest NewsNews

വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : യു​വാ​ക്ക​ൾ അറസ്റ്റിൽ

പു​തു​ച്ചി​റ പ​ന​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ സ​ച്ചു(19), ഇ​ര​വി​പു​രം ആ​ക്കോ​ലി​ൽ കോ​ടി​യാ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ പ്ര​ശാ​ന്ത്(25) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

കൊ​ല്ലം: വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പൊലീ​സ് പി​ടി​യി​ൽ. പു​തു​ച്ചി​റ പ​ന​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ സ​ച്ചു(19), ഇ​ര​വി​പു​രം ആ​ക്കോ​ലി​ൽ കോ​ടി​യാ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ പ്ര​ശാ​ന്ത്(25) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. കൊ​ട്ടി​യം പൊ​ലീ​സാണ് ഇവരെ പി​ടികൂടിയത്.

19-ന് പു​ല​ർ​ച്ചെ ആണ് കേസിനാസ്പദമായ സംഭവം. ​പ്ര​തി​ക​ളും പു​തു​ച്ചി​റ സ്വ​ദേ​ശി​യാ​യ ശ്രീ​കു​മാ​റും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ ശ്രീ​കു​മാ​റി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സ​ച്ചു മ​ട​ലു​കൊ​ണ്ട് ത​ല​യി​ൽ അ​ടി​യ്ക്കു​ക​യും പ്ര​ശാ​ന്ത് ക​ത്താ​ളു​കൊ​ണ്ട് ത​ല​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ശ്രീ​കു​മാ​റി​നെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

Read Also : ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്: ഏറ്റവും പുതിയ ടേം ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു

ഇ​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടിയത്. ഇ​ര​വി​പു​രം പൊലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​ശാ​ന്ത്.

കൊ​ട്ടി​യം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ സു​ജി​ത്ത് ജി ​നാ​യ​ർ, ഷി​ഹാ​സ്, റി​നോ​ക്സ്, എ​എ​സ്ഐ വി​ൽ​സ​ൻ, സി​പി​ഓ മാ​രാ​യ സ​ന്തോ​ഷ് ലാ​ൽ, പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button