KeralaLatest NewsNews

ബീഫ് താനും കഴിച്ചിരുന്നു, പ്രായമായപ്പോള്‍ നിര്‍ത്തി: കൃഷ്ണകുമാർ

ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം, നല്ല ഭക്ഷണമാണ്

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. ദിവസങ്ങൾക്ക് മുൻപ് പശുക്കളെ താലോലിക്കുന്ന കൃഷ്ണകുമാറിന്റെ ചിത്രം ട്രോളുകൾക്ക് കാരണമായിരുന്നു. ആ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ തന്നെ ട്രോളുകള്‍ വരും എന്ന് പ്രതീക്ഷിച്ചുവെന്നു കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു തന്‍റെ വ്ളോഗില്‍ പറയുന്നു.

‘കിച്ചു (കൃഷ്ണകുമാര്‍) ബെംഗളൂരുവില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷയുണ്ടാകില്ലെ?, അതിനെക്കുറിച്ചും. ‘ചാണകം’ എന്നൊക്കെ ആളുകള്‍ പറയുന്നതില്‍ എന്താണ് തോന്നുന്നത് എന്ന് നമുക്കറിയമല്ലോ എന്ന് സിന്ധു പറയുന്നു.

read also: വിപണി കീഴടക്കാൻ പുത്തൻ എയർ കണ്ടീഷണറുകളുമായി സാംസംഗ് എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

മുന്‍പ് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ കാര്‍ട്ടൂണുകള്‍ക്കെതിരെ പറ‌ഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നാണ് കൃഷ്ണകുമാറിന്റെ മറുപടി. പശുക്കളെക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. അവര്‍ പാട്ടൊക്കെ എഴുതിയിട്ടുണ്ട്. മകള്‍ ബീഫ് ഇഷ്ടമാണല്ലോ എന്ന് പറഞ്ഞിരുന്നല്ലോ എന്ന പോസ്റ്റിന് വന്ന ഒരു ട്രോളിന് ബീഫ് താനും ഒരിക്കല്‍ കഴിച്ചിരുന്നുവെന്നും പ്രായമായപ്പോള്‍ നിര്‍ത്തിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. ‘രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച്‌ തെറ്റായ പ്രചരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്. നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍ ആ തെറി പറഞ്ഞത് ഞാനാണെന്ന് പറയണം, എനിക്ക് ആരോടും ദേഷ്യം തോന്നില്ല. ഞാന്‍ എല്ലാം ലൈറ്റായി കാണും’- താരം പറഞ്ഞു

‘ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വില്‍ക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്. ഇത് രാഷ്ട്രീയപരമോ മതപരമോ അല്ല, ഭക്ഷണത്തിനെന്ത് രാഷ്ട്രീയം’ – കൃഷ്ണകുമാര്‍  പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button