Latest NewsNewsIndiaTechnology

രാജ്യത്ത് ടെലികോം രംഗം കുതിക്കുന്നു, 3കൊല്ലത്തിനകം ലോകത്തിലെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യ വളരും

5ജി സേവനങ്ങൾ ആരംഭിച്ച് 100 ദിവസത്തിനുള്ളിൽ രാജ്യത്തെ 200 ഓളം നഗരങ്ങളിൽ 5ജി എത്തിക്കാൻ ടെലികോം കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്

രാജ്യത്ത് ടെലികോം രംഗം അതിവേഗത്തിൽ കുതിക്കുന്നതായി റിപ്പോർട്ട്. 4ജി/5ജി ടെക്നോളജി വൻ വിജയമാണ് കൈവരിച്ചിരിക്കുന്നത്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലോകത്തിലെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരാണ് ഇന്ത്യ ഉയരുക. കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. 5ജി സേവനങ്ങൾ ആരംഭിച്ച് 100 ദിവസത്തിനുള്ളിൽ രാജ്യത്തെ 200 ഓളം നഗരങ്ങളിൽ 5ജി എത്തിക്കാൻ ടെലികോം കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്. ഇതിലൂടെ ടെക്നോളജി രംഗത്ത് മികച്ച കഴിവാണ് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ കാഴ്ചവച്ചത്.

കുറഞ്ഞ കാലയളവിനുള്ളിൽ 5ജി സേവനങ്ങൾ ഉറപ്പുവരുത്തിയതോടെ ആഗോളതലത്തിൽ തന്നെ നിരവധി പ്രമുഖർ ഇന്ത്യയെ അഭിനന്ദിച്ചിട്ടുണ്ട്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സ്വന്തം 4ജി, 5ജി ടെക്‌നോളജി സ്റ്റാക്ക് വികസിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള മുന്നേറ്റത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. ‘സ്റ്റാക്ക് ഇപ്പോൾ തയ്യാറാണ്. ഇത് തുടക്കത്തിൽ ദശലക്ഷം കോളുകൾക്കായി പരീക്ഷിച്ചിരുന്നു. പിന്നീട് അഞ്ച് ദശലക്ഷം കോളുകൾകളിലേക്കും ഇത് പരീക്ഷിച്ചു. ഇത് 10 ദശലക്ഷം കോളുകൾക്കായും പരീക്ഷിച്ചു നോക്കി’, അശ്വനി വൈഷ്ണവ് പറഞ്ഞു.

Also Read: ആഗ്രഹ സഫലീകരണത്തിന് ഗണപതി ഭഗവാന് ഈ വഴിപാടുകള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button