KeralaLatest NewsNews

അഴിമതി നടത്താൻ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക, സാംസ്കാരിക കേരളവും നടത്തിപ്പുകാരും ഫണ്ട് നോക്കി യന്ത്രം : ഹരീഷ് പേരടി

ശിൽപ്പികൾ അതിന്റെ ഇരകളും.

ഇടതു സർക്കാരിന് നേരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. അതുല്യ നടൻ മുരളിയുടെ വെങ്കല പ്രതിമ മുരളിയുമായി ഒട്ടും ചേർച്ചയില്ലാതെ നിർമ്മിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് നടന്റെ പരിഹാസം. സാംസ്കാരിക കേരളവും നടത്തിപ്പുകാരും ഫണ്ട് നോക്കി യന്ത്രം മാത്രമായെന്നും ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന ഈ പ്രതിഭകളെ അഴിമതി നടത്താൻ വേണ്ടിനിങ്ങൾ പ്രതിമകളാക്കി അപമാനിക്കാതിരിക്കുവെന്നും ഹരീഷ് പറഞ്ഞു.

read also: അമ്പലക്കുളത്തിൽ നിന്നും അമല പോള്‍: ആത്മീയതയിലേക്ക് തിരിഞ്ഞോ എന്ന് ആരാധകർ

കുറിപ്പ്

പ്രതിമകളില്ലാതെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന ഈ പ്രതിഭകൾക്കൊന്നും നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി അവരെ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക…അതിനുള്ള ബഹുമാനം അവർ അർഹിക്കുന്നു…ഗുരുക്കൻമാരെ ക്ഷമിക്കുക…സാംസ്കാരിക കേരളവും അതിന്റെ നടത്തിപ്പുക്കാരും ഇപ്പോൾ ഒരു ഫണ്ട് നോക്കി യന്ത്രമാണ്…ശിൽപ്പികൾ അതിന്റെ ഇരകളും..🙏🙏🙏

shortlink

Related Articles

Post Your Comments

Related Articles


Back to top button