Latest NewsNewsBusiness

സ്വതന്ത്ര വ്യാപാര കരാർ വിജയകരം, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധ്യത

ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതി 5 ശതമാനം ഉയർന്ന് 1,520 കോടി ഡോളറായിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുഎഇയിലേക്കുള്ള കയറ്റുമതി ഏകദേശം 3,100 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തൽ. രത്നാഭരണങ്ങൾ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് കയറ്റുമതി ഉയരാൻ സാധ്യത.

2022 ജൂൺ മുതൽ 2023 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതി 5 ശതമാനം ഉയർന്ന് 1,520 കോടി ഡോളറായിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ 1,450 ഡോളറായിരുന്നു കയറ്റുമതി. അതേസമയം, ഇക്കാലയളവിലെ ഇറക്കുമതി 3 ശതമാനം വർദ്ധിച്ച് 1,680 കോടി ഡോളറിൽ എത്തിയിട്ടുണ്ട്. 2022 മെയ് ഒന്നിന് നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഇത് യുഎഇയിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ കാരണമായിട്ടുണ്ട്.

Also Read: ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകൾ കക്കൂസിൽ ഇരുന്ന് മാത്രം കാണാവുന്നത്: പരിഹസിച്ച് എം വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button