Latest NewsNewsTechnology

ട്വിറ്ററിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറിനും പണം ഈടാക്കിയേക്കും, പുതിയ നീക്കവുമായി കമ്പനി

ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ഉപഭോക്താക്കൾക്ക് പ്രതിമാസം 900 രൂപയാണ് ചെലവാകുക

മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ പുതിയ മാറ്റങ്ങളുമായി എത്തുന്നു. ട്വിറ്ററിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറിനും പണം ഈടാക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. ഇതോടെ, ഹാക്കർമാരിൽ നിന്ന് അക്കൗണ്ടിനെ സംരക്ഷിക്കാനും അധിക തുക നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, എസ്എംഎസ് മുഖേനയുള്ള ടു ഫാക്ടർ ഓതന്റികേഷൻ ഫീച്ചർ ഫ്രീ യൂസർമാരിൽ നിന്നും ഉടൻ തന്നെ എടുത്തുകളയുന്നതാണ്. എസ്എംഎസായി ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗ്- ഇൻ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണിത്. ഹാക്കർമാരിൽ നിന്ന് സുരക്ഷിതമാക്കാനുള്ള മികച്ച ഫീച്ചർ കൂടിയാണ് ടു ഫാക്ടർ ഓതന്റികേഷൻ.

എസ്എംഎസ് വഴിയോ, ടെക്സ്റ്റ് വഴിയോ ഉള്ള 2എഫ്എ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് നിരക്കുകൾ ഈടാക്കുന്നതെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വാദത്തെ പിന്തുണയ്ക്കുന്ന വിവരങ്ങൾ ട്വിറ്റർ പങ്കുവെച്ചിട്ടില്ല. ഇതിനകം തന്നെ എസ്എംഎസ് ടു ഫാക്ടർ ഓതന്റികേഷൻ പ്രവർത്തനക്ഷമമാക്കിയവർക്ക് അവ പ്രവർത്തനരഹിതമാക്കാൻ 30 ദിവസത്തെ സമയമാണ് ട്വിറ്റർ നൽകിയിട്ടുള്ളത്. ഇനി മുതൽ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്തവർക്ക് മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ഉപഭോക്താക്കൾക്ക് പ്രതിമാസം 900 രൂപയാണ് ചെലവാകുക.

Also Read: സർക്കാരിനെ പറ്റിച്ച് മുങ്ങിയ ബിജു കർഷകനല്ല, പട്ടികയിൽ കയറിക്കൂടിയത് സി.പി.എം ബന്ധം മുതലാക്കി?

shortlink

Related Articles

Post Your Comments

Related Articles


Back to top button