ThiruvananthapuramLatest NewsKeralaNattuvarthaNews

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തർക്കം, യു​വാ​വി​നെ മർദ്ദിച്ച് വഴിയിൽ തള്ളി : മൂന്നംഗസംഘം അറസ്റ്റിൽ

ഓ​ൾ​സെ​യി​ന്റ്​​സ്​ സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത് (44), ശ്യാം (39), ​പ്ര​ബി​ൻ (43) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് വഴിയിൽ തള്ളിയ മൂ​ന്നം​ഗ​സം​ഘം അറസ്റ്റിൽ. ഓ​ൾ​സെ​യി​ന്റ്​​സ്​ സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത് (44), ശ്യാം (39), ​പ്ര​ബി​ൻ (43) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്. വേ​ളി മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് മൂ​ന്നം​ഗ സം​ഘം മ​ർ​ദ്ദിച്ച​ത്.

Read Also : വറുത്ത മീന്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നത് മുഖക്കുരു വരാതിരിക്കാന്‍: ഷൈന്‍ ടോം ചാക്കോ

ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. രാ​ത്രി വേ​ളി​യി​ലെ ഹോ​ട്ട​ലി​ൽ അ​രു​ൺ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ര‌​ഞ്ജി​ത്തു​മാ​യി ചെ​റി​യ രീ​തി​യി​ൽ വാ​ക്കു​ത​ർ​ക്കം ന​ട​ന്നു. പിന്നാലെ ര‌​ഞ്ജി​ത്ത് സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് വ​രു​ത്തു​ക​യും സു​ഹൃ​ത്തു​ക്ക​ൾ ഹോ​ട്ട​ലി​ലെ​ത്തി അ​രു​ണി​നെ മ​ർ​ദ്ദിക്കു​ക​യു​മാ​യി​രു​ന്നു.

തുടർന്ന്, ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ച ശേ​ഷം അ​രു​ണി​നെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞു. പി​ന്നീട് നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സി.​സി ടി.​വി​ ദൃശ്യങ്ങൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button