KeralaLatest NewsNews

നടപ്പാതകളിൽ വാഹനം പാർക്കു ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഡിജിപി അനിൽ കാന്ത്. ഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ ബസ് ഡ്രൈവർമാർ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോപണങ്ങളുണ്ട്. ഇതിനെതിരെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. മദ്യം ഉപയോഗിക്കുന്നത് പരിശോധിക്കാൻ നിലവിൽ പോലീസിന് സാധ്യതകളുണ്ട്. എന്നാൽ മറ്റ് ലഹരി വസ്തുക്കൾ ഡ്രൈവർമാർക്കിടയിൽ വ്യാപകമാകുന്നുവെന്ന ആരോപണത്തിൻറെ പശ്ചാത്തലത്തിൽ ഇതു കണ്ടെത്താനായി ബസ് സ്റ്റാന്റുകളിൽ പ്രത്യേക കിറ്റ് ഉപയോഗിച്ച് മിന്നൽ പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടനടി റദ്ദാക്കാൻ ശുപാർശ ചെയ്യും.

Read Also: ഡിവൈഎഫ്‌ഐ നേതാവ് തന്നെ മർദ്ദിച്ചിട്ടില്ല: നടന്നത് അപകടം മാത്രമാണെന്ന് എസ്എഫ്‌ഐ വനിതാ നേതാവ്

പൊതുജനങ്ങളോടുളള പോലീസിന്റെ സമീപനം പൊതുവേ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഇപ്പോഴും ഉയരുന്നതായി അഭിപ്രായം ഉയർന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായി ബന്ധം പുലർത്തുന്ന ചുരുക്കം ചില പോലീസ് ഓഫീസർമാർക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന ശക്തമായ നിയമനടപടികൾ വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. അത്തരക്കാർക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കും. നിയമത്തിൻറെ പഴുതുകളിലൂടെ രക്ഷപ്പെടാൻ അവസരം ലഭിക്കാത്ത വിധത്തിലായിരിക്കണം ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടത്. ഇതിനായി കൃത്യമായ നിയമോപദേശം തേടണം. സാമൂഹ്യവിരുദ്ധരുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ ഇടവേളകളിൽ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിമാരും ഡി.ഐ.ജിമാരും ശ്രദ്ധിക്കണം. ഇതിനൊപ്പംതന്നെ സർവ്വീസിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥരെ കാലതാമസം കൂടാതെതന്നെ ആദരിക്കാനും ശ്രദ്ധിക്കണം. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാർ മുൻഗണന നൽകണം. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ പോലീസ് മേധാവിമാർ എല്ലാ ആഴ്ചയും വിളിച്ചുചേർത്ത് ലഭ്യമായ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.

പൊതു ഇടങ്ങളിൽ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാ പോലീസ് മേധാവിമാർ മുൻകൈ എടുക്കണം. ഇതിനായി വ്യാപാരികളുടെ സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളിൽ ഒരെണ്ണം റോഡിലെ ദൃശ്യങ്ങൾ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കണം. എമർജെൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ (ERSS)) അടിയന്തിര സഹായനമ്പരായ 112 ൽ ലഭിക്കുന്ന കോളുകൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ സഹായം ലഭ്യമാക്കണം. ഓരോ ജില്ലയിലും സഹായം ലഭ്യമാക്കാൻ ഇപ്പോൾ എടുക്കുന്ന സമയം കുറയ്ക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കണം. സൈബർ തട്ടിപ്പുകൾക്കെതിരെയുളള പോലീസ് നടപടികൾ ശക്തമാക്കുന്നതിനായി പ്രത്യേക പദ്ധതിരേഖ തയ്യാറാക്കും. ഇതിനായി തെലുങ്കാനയിൽ നടപ്പിലാക്കിയ സംവിധാനം ഇവിടെയും നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചു. ബഡ്‌സ് (Banning of Unregulated Deposit Scheme) ആക്ട് പ്രകാരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഉടനടി നടപടി സ്വീകരിച്ച് സർക്കാർ നിയമിച്ച കോംപീറ്റൻറ് അതോറിറ്റിയെ വിവരം അറിയിക്കും. ഇതുമൂലം, സാമ്പത്തിക തട്ടിപ്പിൽപെടുന്നവർക്ക് കോംപീറ്റന്റ് അതോറിറ്റി മുഖേന നഷ്ടം നികത്താൻ വലിയൊരളവിൽ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മാട്രിമോണിയൽ സൈറ്റുകൾ വഴി ജീവിതപങ്കാളിയെ തേടുകയാണോ: വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button