Latest NewsNewsMobile PhoneTechnology

ഐക്യൂ നിയോ 7 : പ്രധാന ഫീച്ചറുകൾ അറിയാം

പ്രധാനമായും മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വാങ്ങാൻ സാധിക്കുക

ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ആഗോള വിപണിയിൽ ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഐക്യൂ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഐക്യൂ നിയോ 7. ചൈനീസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യം പുറത്തിറക്കിയതെങ്കിലും, ഇവ ആഗോള വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. ഐക്യൂ നിയോ 7 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതയും അറിയാം.

6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1080 × 2,400 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ട-കോർ മീഡിയടെക് ഡെമൻസിറ്റി 9000 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 120 വാട്സ് ഫ്ലാഷ് ചാർജിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Also Read: തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മയക്കുമരുന്ന് സംഘം: ഒമ്പതാം ക്ലാസുകാരിയുടെ മാതാവ്

പ്രധാനമായും മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വാങ്ങാൻ സാധിക്കുക. ബ്ലാക്ക്, ഇംപ്രഷൻ ബ്ലൂ, പോപ്പ് ഓറഞ്ച് എന്നിവയാണ് നിറങ്ങൾ. 4ജി, വൈ- ഫൈ, ബ്ലൂടൂത്ത് വി5.3, ഒടിജി തുടങ്ങി നിരവധി കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വില 29,999 രൂപയും, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 33,999 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button