Latest NewsNewsTechnology

ഇന്ത്യൻ വിപണിയിലെ താരമാകാൻ ലാവ യുവ ടു 2 പ്രോ എത്തുന്നു, സവിശേഷതകൾ അറിയാം

6.5 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണി കീഴടക്കാൻ ലാവയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിലേക്ക്. ലാവ യുവ 2 പ്രോ സ്മാർട്ട്ഫോണുകളാണ് എത്തുന്നത്. 2022 ഒക്ടോബറിൽ അവതരിപ്പിച്ച ലാവ യുവ പ്രോയുടെ പരിഷ്കരിച്ച പതിപ്പാണ് ലാവ യുവ 2 പ്രോ. കിടിലൻ സവിശേഷതകളോട് കൂടിയ ലാവ യുവ ടു 2 പ്രോ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 പിക്സൽ റെസല്യൂഷനും 229 പിപിഐയും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി37 പ്രോസസറിലാണ് പ്രവർത്തനം. ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ളതാണ്.

Also Read: നേപ്പാളിൽ ഭൂചലനം

ഈ ഹാൻഡ്സെറ്റുകളുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് 13 മെഗാപിക്സൽ പ്രൈമറി എഐ സെൻസറും, രണ്ട് അധിക വിജിഎ ക്യാമറകളും ഉണ്ട്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. പ്രധാനമായും ഗ്ലാസ് വൈറ്റ്, ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ലാൻഡ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ലാവ യുവ ടു 2 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button