Latest NewsNewsInternational

പാകിസ്ഥാനെ പിടിച്ചടക്കുമെന്ന് താലിബാന്‍ ഭീകരര്‍, അള്ളാഹുവിന്റെ ഭരണം കൊണ്ടുവരുമെന്ന് പ്രഖ്യാപനം

കാബൂള്‍: പാകിസ്ഥാനെ പിടിച്ചടക്കി അവിടെ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുമെന്ന് താലിബാന്‍ ഭീകരരുടെ പ്രഖ്യാപനം. ഇതിനിടെ, അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേക്ക് താലിബാന്‍ ഭീകരര്‍ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഞ്ഞ് മലകളിലൂടെ തോക്ക് ധാരികളായ നൂറുകണക്കിന് മനുഷ്യര്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ വീഡിയില്‍ വ്യക്തമാണ്.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അഴിമതി, പണം തട്ടുന്നു: കളക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

അള്ളാഹുവിന്റെ ഭരണം ഇസ്ലാമാബാദില്‍ കൊണ്ടുവരുമെന്നും വീഡിയോ പകര്‍ത്തിയ വ്യക്തി അവകാശപ്പെടുന്നുണ്ട്. പാകിസ്ഥാനില്‍ ഉള്ളത് യഥാര്‍ത്ഥ ഇസ്ലാം അല്ലെന്നും വീഡിയോ പകര്‍ത്തിയ വ്യക്തി അവകാശപ്പെടുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button