Latest NewsNewsInternational

പെൺകുട്ടികളുടെ പാവാടയുടെ നീളം അളന്ന് പുരുഷാധ്യാപകർ: പാവാട ധരിച്ചെത്തി ആൺകുട്ടികളുടെ പ്രതിഷേധം

പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷാധ്യാപകർ അളന്നത് വിവാദമായി. മെർസിസൈഡിലെ റെയിൻഫോർഡ് ഹൈസ്കൂളിലാണ് സംഭവം. പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി. വിവാദമായ യൂണിഫോം നയത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി സ്‌കൂളിലെ ആണ്കുട്ടികൾ. നിരവധി ആൺകുട്ടികൾ വിദ്യാർത്ഥിനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്, യൂണിഫോമിന് മുകളിൽ ചെറിയ പാവാട ധരിച്ച് വിദ്യാലയത്തിൽ എത്തി.

സംഭവത്തിനെതിരെ വിദ്യാലയത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റേത് എന്ന് കരുതപ്പെടുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ തങ്ങളുടെ അധ്യാപകർ മോശമായ തരത്തിൽ കുട്ടികളോട് പെരുമാറിയതിന് തെളിവൊന്നും തന്നെ ഇല്ല എന്നാണ് പ്രധാനാധ്യാപിക പറയുന്നത്. അധ്യാപകര്‍ നീളം പരിശോധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളില്‍ പലരും കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത്. കാലഹരണപ്പെട്ടതും പരിഹാസ്യമായതുമായ പ്രവൃത്തിയാണ് സ്കൂളിന്റെയും അധ്യാപകരുടേയും ഭാ​ഗത്ത് നിന്നുണ്ടായതെന്നാണ് ഉയരുന്ന വിമർശനം.

ഓഡിറ്റോറിയത്തിൽ വച്ച് ആൺകുട്ടികൾക്കും പുരുഷന്മാർക്കും മുന്നിൽ വച്ചാണ് പുരുഷ അധ്യാപകർ തങ്ങളുടെ പാവാടയുടെ നീളം പരിശോധിച്ചത് എന്ന് പല വിദ്യാർത്ഥികളും വീട്ടിൽ ചെന്ന് കരഞ്ഞു പറഞ്ഞു എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button