Latest NewsNewsLife Style

എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍  മുഖക്കുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

എണ്ണമയമുള്ള ചർമ്മമുള്ളവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  എണ്ണമയമുള്ള ചർമ്മമുള്ളവർ ഓറഞ്ച് കഴിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.

വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക.

ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ നട്സ് എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ കഴിക്കണം.  ഇത് മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാന്‍ സഹായിക്കുന്നു.

ആരോഗ്യകരമായ ഫാറ്റി ആഡിഡും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് അവക്കാഡോ. അതിനാല്‍ ഇവ എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ്.

എണ്ണമയമുള്ള ചർമ്മത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

പാലും പാലുല്‍പ്പന്നങ്ങളും ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണമയം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് നല്ലത്.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇത് മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

പാസ്ത, ജങ്ക് ഫുഡ്, ജ്യൂസുകള്‍ തുടങ്ങിയവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

ഉപ്പിന്‍റെ അമിത ഉപയോഗവും എണ്ണമയമുള്ള ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button