Latest NewsNewsIndia

ആര്‍ത്തവ അവധി ആവശ്യപ്പെട്ടുളള ഹര്‍ജി തളളി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി തളളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയം സർക്കാർ പരിഗണിക്കേണ്ടതാണെന്നും, തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും കോടതി നിരീക്ഷിച്ചു.

വാദം കേള്‍ക്കലിനിടെ വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് വിഷയം കേള്‍ക്കേണ്ടതെന്ന് സിജെഐ പ്രസ്താവിച്ചു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവാവധി നല്‍കുന്ന നിയമനിര്‍മ്മാണം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

1961-ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷന്‍ 14 പാലിക്കാന്‍ കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിഷയവുമായി ബന്ധപ്പെട്ട് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠന റിപ്പോര്‍ട്ടും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബീഹാറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button