Latest NewsNewsIndia

‘ആയിരകണക്കിന് പുരുഷന്മാരോടൊപ്പം രാത്രി ചെലവഴിക്കണമെങ്കിൽ ഈ വിവാഹത്തിൽ സന്തോഷിക്കൂ’: സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് മഹന്ത്

ന്യൂഡൽഹി: അയോധ്യയിലെ ഹനുമാൻഗർഹിയിലെ മഹന്ത് രാജു ദാസ് തന്റെ പ്രസ്താവനകൾ കാരണം പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട ആളാണ്. ഇപ്പോഴിതാ, സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് കൊണ്ട് മഹന്ത് നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് നടി സ്വര ഭാസ്കറും എസ്പി നേതാവ് ഫഹദ് അഹമ്മദും അടുത്തിടെ വിവാഹിതരായിരുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു മഹന്തിന്റെ അധിക്ഷേപകരമായ പ്രസ്താവന.

സ്വര ഭാസ്‌കറിന് ആയിരക്കണക്കിന് പുരുഷന്മാരോടൊപ്പം രാത്രി ചെലവഴിക്കണമെങ്കിൽ ഈ വിവാഹത്തിൽ സന്തോഷിക്കണമെന്ന് മഹന്ത് രാജു ദാസ് പറഞ്ഞു. സഹോദരിമാരെ വിവാഹം കഴിക്കുകയും തലാഖ്, തലാഖ്, തലാഖ് എന്നിവ ചെയ്യുകയും ചെയ്യുന്ന ആ സമൂഹത്തിലാണ് സ്വര ഭാസ്‌കർ വിവാഹം കഴിച്ചതെന്നും ഇയാൾ പറഞ്ഞു. ഒരു മുസ്ലീമിനെ വിവാഹം കഴിച്ചാൽ ആയിരം പുരുഷന്മാർക്കൊപ്പം രാത്രി കഴിയേണ്ടി വരുമെന്ന വർഗീയ പരാമർശവും ഇയാൾ നടത്തി.

ശാക്തീകരിക്കപ്പെട്ട സ്ത്രീയാണെങ്കിൽ സ്വര ഭാസ്‌കർ വിവാഹം തന്നെ കഴിക്കാൻ പാടില്ലായിരുന്നുവെന്നും രാജു ദാസ് പറഞ്ഞു. ‘വിവാഹത്തിന് 10 ദിവസം മുമ്പാണ് സ്വര ഇപ്പോൾ ഭർത്താവായ ആളെ സഹോദരൻ എന്ന് അഭിസംബോധന ചെയ്തത്. 1,000 പുരുഷന്മാരോടൊപ്പം രാത്രികൾ ചെലവഴിക്കാൻ അവൾ ആഗ്രഹിക്കുന്നുവെങ്കിൽ അവൾക്ക് അഭിനന്ദനങ്ങൾ. കാരണം അവൾ വിവാഹം കഴിച്ചത് സഹോദരങ്ങളും സഹോദരിമാരും വിവാഹിതരാകുന്ന ഒരു സമൂഹത്തെയാണ്. സ്വര ഭാസ്‌കർ ഇൻഷാ അല്ലാഹ്, ഭാരത് തേരേ തുക്‌ഡെ ഹോംഗേ എന്ന് പരസ്യമായി ജപിച്ചു’, അയോധ്യ മഹന്ത് പറഞ്ഞു.

നേരത്തെ, സാധ്വി പ്രാചിയും സ്വരയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് സ്വര ഫ്രിഡ്ജ് കാണേണ്ടതായിരുന്നുവെന്ന് സാധ്വി പരിഹസിച്ചു. പ്രതികൾ ശരീരഭാഗങ്ങൾ കാട്ടിൽ സംസ്കരിക്കുന്നതിന് മുമ്പ് ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കൊലപാതകത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button