Latest NewsNewsTechnology

ബിഎസ്എൻഎൽ ഉപഭോക്താവാണോ? ബഡ്ജറ്റ് റേഞ്ചിൽ ലഭ്യമായ ഈ അൺലിമിറ്റഡ് പ്ലാനിനെ കുറിച്ച് അറിയൂ

398 രൂപയ്ക്കാണ് ബിഎസ്എൻഎൽ അൺലിമിറ്റഡ് ഡാറ്റാ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്

ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാവാണ് ബിഎസ്എൻഎൽ. വരിക്കാരുടെ എണ്ണത്തിൽ അൽപം പിന്നിലാണെങ്കിലും, ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വളരെ മികച്ചതാണ്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന അൺലിമിറ്റഡ് പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. പൂർണമായും ലാഭം നൽകുന്ന ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയൂ.

398 രൂപയ്ക്കാണ് ബിഎസ്എൻഎൽ അൺലിമിറ്റഡ് ഡാറ്റാ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിന് കീഴിൽ പ്രതിദിന ഡാറ്റ പരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അൺലിമിറ്റഡ് കോളിംഗ് സൗകര്യവും, 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 30 ദിവസം വരെയാണ് പ്ലാനിന്റെ വാലിഡിറ്റി. ഡാറ്റാ ഉപയോഗത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നവർക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. അതേസമയം, മറ്റ് ടെലികോം സേവന ദാതാക്കളെപ്പോലെ അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിന് കീഴിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടില്ല.

Also Read: മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തം, പാകിസ്ഥാന്‍ ഉദാഹരണം: ജാവേദ് അക്തര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button