Latest NewsNewsBusiness

നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഇക്കാര്യങ്ങൾ തീർച്ചയായും പരിശോധിക്കൂ

തട്ടിപ്പ് സംഘങ്ങൾക്ക് പാൻ കാർഡ് ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്താൻ സാധിക്കും

രാജ്യത്ത് വലിയ സാമ്പത്തിക ഇടപാടുകൾ നടത്താൻ പാൻ കാർഡ് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നായി പാൻ കാർഡിനെ കണക്കാക്കുന്നു. ഒരു വ്യക്തിയെ സാമ്പത്തികമായി തിരിച്ചറിയാൻ ആദായ നികുതി വകുപ്പ് ഉപയോഗിക്കുന്ന ആൽഫ- ന്യൂമറിക് കോഡുകൾ പാൻ കാർഡിൽ അടങ്ങിയിട്ടുണ്ട്. സാമ്പത്തിക ഇടപാട് സുഗമമാക്കാൻ പാൻ കാർഡ് ഉപയോഗിക്കാറുണ്ടെങ്കിലും, ചില ആളുകൾ പാൻ കാർഡ് തട്ടിപ്പിന് ഇരയാകാറുണ്ട്. നിങ്ങളുടെ പാൻ കാർഡ് മറ്റുള്ള വ്യക്തികൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാൻ ചില സ്റ്റെപ്സുകളിലൂടെ സാധിക്കും. പാൻ കാർഡ് ഉപയോഗിച്ച് നടത്തുന്ന ദുരുപയോഗങ്ങളും, അവ എങ്ങനെ തിരിച്ചറിയാമെന്നതും പരിശോധിക്കാം.

തട്ടിപ്പ് സംഘങ്ങൾക്ക് പാൻ കാർഡ് ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്താൻ സാധിക്കും. നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാട് നടത്തുമ്പോൾ, ജ്വല്ലറികളിൽ പാൻ കാർഡ് അത്യാവശ്യമാണ്. അതിനാൽ, പണമിടപാട് നടത്തുന്നതിനു പുറമേ, പാൻ കാർഡ് ഉപയോഗിച്ച് സ്വർണാഭരണങ്ങൾ പോലും വാങ്ങാൻ സാധിക്കും. കൂടാതെ, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും പാൻ കാർഡ് ഉപയോഗിക്കാൻ കഴിയുന്നതാണ്.

Also Read: ‘ചത്താൽ മതിയെന്ന് തോന്നുന്നു, കുട്ടികൾ കുടുക്ക പൊട്ടിച്ചയച്ച തുകയിൽ നിന്ന് കൈയ്യിട്ടുവാരാൻ എങ്ങനെ തോന്നി?’

പാൻകാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാൻ ആദ്യത്തേതും, പ്രധാനവുമായ കാര്യം ക്രെഡിറ്റ് സ്കോർ പരിശോധിക്കുക എന്നതാണ്. സിബിൽ, എക്സ്പീരിയൻ, ഹാർഡ് മാർക്ക് പോലുള്ള കമ്പനികൾ സബ്സ്ക്രൈബ് ചെയ്തതിനുശേഷം ക്രെഡിറ്റ് സ്കോർ പരിശോധിക്കാൻ സാധിക്കും. അതേസമയം, ചില കമ്പനികൾ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനായി നിരക്കുകൾ ഈടാക്കാറുണ്ട്. പാൻ കാർഡുമായി ബന്ധപ്പെട്ട ദുരുപയോഗം തടയാൻ, പാൻ കാർഡിന്റെ പകർപ്പ് നൽകുമ്പോൾ അവയിൽ തീയതിയും സമയവും പ്രത്യേകം എഴുതേണ്ടതാണ്. കൂടാതെ, വിശ്വാസയോഗ്യമല്ലാത്ത ഉറവിടങ്ങളിൽ പേരും ജനനത്തീയതിയും നൽകാൻ പാടുള്ളതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button