Latest NewsNewsIndia

ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, മൂന്നാം ചാന്ദ്രയാത്ര ഉടന്‍

ന്യൂഡല്‍ഹി: ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലാകും വിക്ഷേപണം. 2023 ജൂണില്‍ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. വിക്ഷേപണം വിജയിച്ചാല്‍ ചരിത്രമാകും. ചന്ദ്രനില്‍ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇത്തവണയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അടുത്തുള്ള സമതലത്തിലാകും ലാന്‍ഡിംഗ്. പേടകം ചന്ദ്രനെ നിശ്ചിത പഥത്തില്‍ ഭ്രമണം ചെയ്ത് ഭൂമിയുമായുള്ള ബന്ധം നിലനിര്‍ത്തുമ്പോള്‍ റോവറുമായി ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. ഇതില്‍ നിന്ന് പുറത്തിറങ്ങുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും. ബംഗളൂരുവിലെ യുആര്‍ റാവു സാറ്റ്ലൈറ്റ് സെന്ററിലാണ് ഇലക്ട്രോ മാഗ്‌നൈറ്റിക് ഇന്റര്‍ഫറന്‍സ്, ഇലക്ട്രോമാഗ്‌നെറ്റിക് കോംപാറ്റിബിലിറ്റി തുടങ്ങിയ നിര്‍ണായകമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറിന്റെ പരിശോധനകള്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെ വിജയകരമായി നടത്തി.

Read Also: സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു, ട്രെയിൻ ഗതാഗതം നാളെയും തടസപ്പെടും

രണ്ടാം ചാന്ദ്ര ദൗത്യം, ലാന്‍ഡിംഗിന് മിനിറ്റുകള്‍ മുന്‍പ് നിയന്ത്രണം നഷ്ടമായി തകര്‍ന്നുവീണിരുന്നു. അന്നത്തെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് മൂന്നാം ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ പഠിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലെ താപവ്യത്യാസം, പ്ലാസ്മയുടെ സാന്ദ്രത, ഗുരുത്വാകര്‍ഷണം, റേഡിയേഷന്‍ എന്നിവയാകും പഠിക്കുക. ഇതിനുള്ള ഉപകരണങ്ങളാണ് ലാന്‍ഡറിലും റോവറിലുമുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button