KeralaLatest NewsNewsBusiness

ഉല്ലാസ സവാരിക്കായി എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് ഉടൻ നിരത്തിലിറക്കും, പുതിയ നീക്കവുമായി കെഎസ്ആർടിസി

ഫെബ്രുവരി 14- ന് രാജ്യത്തെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് മുംബൈയിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്

ഉല്ലാസ യാത്രകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി കെഎസ്ആർടിസി രംഗത്ത്. ഇത്തവണ ഉല്ലാസ സവാരിക്കായി രണ്ട് എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. അധികം വൈകാതെ തന്നെ ഇവ സർവീസുകൾ ആരംഭിക്കുന്നതാണ്. ഒരു എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസിന്റെ വില 1.75 കോടി രൂപയാണ്.

ആദ്യ ഘട്ടത്തിൽ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസുകൾ നടത്തുക. ഡിജിറ്റൽ ടിക്കറ്റ് ലഭ്യമാക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ഇതിനായി ക്യുആർ കോഡ് സംവിധാനവും വികസിപ്പിക്കാൻ സാധ്യതയുണ്ട്. 78 സീറ്റുകളാണ് ഉള്ളത്. ബസിന്റെ മുകളിലെ നില ഓപ്പൺ ആയതിനാൽ, ജന്മദിനം പോലുള്ള ആഘോഷ പരിപാടികളും നടത്താൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന.

Also Read: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​ : യുവാവ് എക്സൈസ് പിടിയിൽ

ഫെബ്രുവരി 14- ന് രാജ്യത്തെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് മുംബൈയിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ ഛത്രപതി ശിവജി ടെർമിനലിൽ നിന്ന് ചർച്ച്ഗേറ്റ് വഴി നരിമാൻ പോയിന്റിലെ എൻസിപിഎയിലേക്കും, തിരിച്ചുമാണ് സർവീസ് നടത്തുക. തിങ്കൾ മുതൽ വെള്ളി വരെ ഡബിൾ ഡക്കർ ബസിൽ യാത്ര ആസ്വദിക്കാനാകും. കേരളത്തിന് പുറമേ, ഹൈദരാബാദ് മെട്രോപോളിറ്റൻ അതോറിറ്റിയും ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button