CinemaMollywoodLatest NewsNewsEntertainment

ആദ്യ സിനിമ തീയേറ്ററിലെത്തുന്നത് കാണാനാവാതെ യാത്രയായി മനു ജെയിംസ്: വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍

കൊച്ചി: യുവ സംവിധായകൻ മനു ജെയിംസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും. മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മനു മരണപ്പെട്ടത്. കോട്ടയം കുറവിലങ്ങാട് സ്വദേശിയായ മനുവിന്റെ ആദ്യ സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് മരണം.

അഹാന കൃഷ്ണ, അർജുൻ‌ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയ വൻ താരനിര ചിത്രമായ നാൻസി റാണിയുടെ സംവിധായകനാണ് മനു ജെയിംസ്. മനുവിന്‍റെ കന്നി ചിത്രമായ നാൻസി റാണി പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത വിയോഗം. 2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി ചലച്ചിത്രമേഖലയിലെത്തിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

സിനിമയെന്ന മാധ്യമത്തോട് വലിയ അഭിനിവേശം തന്നെയുണ്ടായിരുന്ന മനുവിന് ഈ പ്ലാറ്റ്ഫോമിലേക്ക് ആദ്യമായി എത്താനാഗ്രഹിക്കുന്ന ഒരാള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. അതിനാല്‍ത്തന്നെ തനിക്ക് ആദ്യമായി ഒരു അവസരം ലഭിച്ചപ്പോള്‍ നിരവധി നവാഗതരെ അദ്ദേഹം ഒപ്പം കൂട്ടി. നാന്‍സി റാണിയില്‍ 130 ല്‍ അധികം പുതുമുഖങ്ങളെയാണ് മനു അണിനിരത്തിയത്. സിനിമ പഠിക്കാനാഗ്രഹിക്കുന്ന അന്‍പതോളം വിദ്യാര്‍ഥികളും പ്രൊഡക്ഷന്‍ ടീമിന്‍റെ ഭാഗമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button