NewsTechnology

റിയൽമി 5ഐ: റിവ്യൂ

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് റിയൽമി ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ പുറത്തിറക്കുന്നത്. അത്തരത്തിൽ റിയൽമി പുറത്തിറക്കിയ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൺലൊന്നാണ് റിയൽമി 5ഐ. പുറത്തിറക്കിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും ഈ ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവർ ഏറെയാണ്. റിയൽമി 5ഐ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ക്വാൽകം എസ്ഡിഎം665 സ്നാപ്ഡ്രാഗൺ 665 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായും ബ്ലൂ കളർ വേരിയന്റിലാണ് പുറത്തിറക്കിയിട്ടുള്ളത്.

Also Read: ആകാശ് തില്ലങ്കേരി അറസ്റ്റിൽ: അറസ്റ്റ് രേഖപ്പെടുത്തിയത് കാപ്പ ചുമത്തി

12 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റിയൽമി 5ഐ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 9,597 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button